പെണ്‍കുട്ടികളെ മുറിയിലെത്തിച്ച് വസ്ത്രങ്ങളഴിപിച്ച ശേഷം നഗ്‌ന നൃത്തം ചെയ്യിക്കും! ശരീര ഭാഗങ്ങളില്‍ കയറിപിടിക്കും, പഠിച്ചതു മറക്കാതിരിക്കാന്‍ ചുംബനവും; ആള്‍ദൈവത്തിനെതിരെ കേസ്
ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ആള്‍ദൈവത്തിനെതിരെ പോലീസ് പീഡനക്കേസെടുത്തു. ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണു ചെങ്കല്‍പേട്ട് പോലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.
കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തിനോട് ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നതായാണ് റിപ്പോര്‍ട്ട്. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും ശരീര ഭാഗങ്ങളില്‍ കയറി പിടിച്ചിരുന്നതായും പരാതിയിലുണ്ട്.
അതേസമയം, ശിവശങ്കര്‍ ബാബ രാജ്യത്തിനു പുറത്താണെന്നാണു സൂചന. സുശീല്‍ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല.
അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യര്‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയറായത്. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.