തിരുവനന്തപുരം: നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയ്ക്കും സുഹൃത്തുക്കൾക്കുമെതിരെ മോഷണക്കുറ്റം ചുമത്തി കേസെടുത്തു.യൂടൂബ് ചാനൽ നടത്തുന്ന വിജയ് പി.നായരുടെ പരാതിയിലാണ് തമ്പാനൂർ പോലീസ് കേസെടുത്തത്.
വീടു കയറി അക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി.കേസിൽ ഭാഗ്യലക്ഷ്മി ഉൾപ്പെടെ മൂന്ന് പ്രതികൾ ദേഹോദ്രപമേൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളും ചുമത്തും
യൂടൂബ് വഴി സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ചേർന്ന് ഇന്നലെ മാപ്പു പറയിച്ചിരുന്നു.ഇയാൾ അസഭ്യ പ്രചാരണത്തിനുപയോഗിച്ച ലാപ്ടോപ്പ് മൊബൈൽ എന്നിവ പോലീസിനെ ഏൽപ്പിയ്ക്കുകയും ചെയ്തിരുന്നു. തൻ്റെ തെറ്റ് തിരിച്ചറിഞ്ഞതായും പരാതിയില്ലെന്നുമായിരുന്നു ഇയാളുടെ ആദ്യ പ്രതികരണം
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News