പിണറായി വിജയനും മോദിക്കും ഒരുപോലെ സ്വീകാര്യനായതിനാല്‍ ഡിജിപി രക്ഷപ്പെടുമെന്ന് ആശ്വസിക്കാം; പരിഹാസവുമായി സി.ആര്‍ നീലകണ്ഠന്‍
തോക്കുകളും വെടിയുണ്ടകളും കാണാതാവുകയും ഫണ്ട് വകമാറ്റിയെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ നിരവധി പേര്‍ സംഭവത്തില്‍ പ്രതികരണവുമായി ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പൊതു പ്രവര്‍ത്തകന്‍ സി ആര്‍ നീല നീലകണ്ഠന്‍. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒരുപോലെ സ്വീകാര്യനായതിനാല്‍ ഡിജിപി രക്ഷപ്പെടുമെന്ന് ആശ്വസിക്കാമെന്നായിരുന്നു നീലകണ്ഠന്റെ പരിഹാസം. ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോള്‍ അങ്ങനെയൊരു ഡിജിപിയുമായോയെന്നും സിആര്‍ നീലകണ്ഠന്‍ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ? പിണറായിക്കും മോഡിക്കും ഒരു പോലെ സ്വീകാര്യനായതിനാൽ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം