News
ബി.വി.ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: യൂത്ത്‌കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി ബി.വി ശ്രീനിവാസിനെ നിയമിച്ചു. ഇത് സംബന്ധിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ തീരുമാനം പാര്‍ട്ടി നേതാവ് കെ.സി വേണുഗോപാലാണ് മാധ്യമങ്ങളെ അറിയിച്ചത്.
2019 മുതല്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. 2019ലെ തെരഞ്ഞെടുപ്പിനു പിന്നാലെ അന്നത്തെ അധ്യക്ഷനായിരുന്ന കേശവചന്ദ്ര യാദവ് രാജിവച്ച ഒഴിവിലാണ് ശ്രീനിവാസിനെ ഇടക്കാല അധ്യക്ഷനായി നിയമിച്ചതും ഇപ്പോള്‍ പൂര്‍ണ ചുമതല നല്‍കിയതും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News