തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളുടെ വാഹനനികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കൊവിഡ് പ്രതിസന്ധിയില്‍ യാത്രക്കാര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് നടപടി.
ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News