KeralaNewsRECENT POSTS
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസിനെതിരെ നിരന്തരമായി പരാതികള്‍ വന്ന സാഹചര്യത്തില്‍ ബസുകളിലെ നിയമലംഘനം കണ്ടെത്താനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിനെതിരെയാണ് അന്തര്‍സംസ്ഥാന സ്വകാര്യ ബസുടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ബസ്സുടമകള്‍ ഉറപ്പ് നല്‍കി. യാത്രകാര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും ബസ്സുടമകള്‍ അറിയിച്ചു. അതേസമയം ബസിലെ പരിശോധനകള്‍ തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News