FeaturedHome-bannerKeralaNews
സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ ഞെട്ടിയ്ക്കുന്ന വര്‍ദ്ധന,യാത്രയുടെ വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ് 15 രൂപയായും, 12 രൂപ 18 രൂപയായും, 13 ല്‍നിന്ന് 20 രൂപയായും വര്‍ദ്ധിക്കും. ബോട്ട് യാത്രാനിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 33 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ജില്ലയ്ക്കുള്ളില്‍ നിയന്ത്രണങ്ങളോടെ പൊതുഗതാഗതം അനുവദിക്കും. പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കുകയുള്ളു. കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെ ജില്ലയ്ക്കുള്ളിലെ സഞ്ചാരത്തിന് തടസമില്ല. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ ജില്ല കടന്നുള്ള യാത്ര അനുവദിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News