CrimeKeralaNews

കുറവിലങ്ങാട് ടൗണിൽ ഒന്നര ലക്ഷം രൂപ പട്ടാപ്പകൽ തട്ടിയെടുത്ത സംഭവം,മുഖ്യ പ്രതി അറസ്റ്റിൽ

കോട്ടയം:സ്വർണ്ണപ്പണയം എടുത്തു കൊടുക്കുന്ന കൊച്ചിയിലെ സ്ഥാപനത്തിലെ ജീവനക്കാരനിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.മോനിപ്പള്ളി കൊക്കരണി ഭാഗത്ത് തച്ചാർകുഴിയിൽ വീട്ടിൽ ബേബി മകൻ ജെയിസ് ബേബി (26) ആണ് അറസ്റ്റിലായത്.കേസിലെ മറ്റു പ്രതികളായ കേതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ പൈലി മകൻ സജി പൈലി (35) മാത്തൂർ സൌത്ത് ഞാറപ്പുറമ്പിൽ വീട്ടിൽ സാബു മകൻ ജോബിൻ (23) എന്നിവർ നേരത്തെ പിടിയിലായിരുന്നു.

എറണാകുളത്ത് കടവന്ത്രയിലുള്ള ഗോൾഡ് പോയിന്റ് എന്ന സ്ഥാപനത്തിന്റെ പത്ര പരസ്യ കണ്ട് ജെയിംസ് ബേബി സ്ഥാപനത്തിലേക്ക് വിളിച്ച് കുറവിലങ്ങാട് അർബൻ ബാങ്കിൽ 65 ഗ്രാം സ്വർണ്ണം പണയം വച്ചിട്ടുണ്ടെന്നും ആയത് എടുത്ത് കൊടുക്കണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനത്തിലെ ജീവനക്കാരനായ വികാസ് പണവുമായി ഏഴാം തീയതി രാവിലെ കുറവിലങ്ങാട് വലിയവീട്ടിൽ കവലയിലെത്തി സ്ഥലത്ത് കാത്ത് നിന്ന് പ്രതികളെ നേരിൽ കാണുകയും, പ്രതികളുടെ നിർദ്ദേശാനുസരണം ബാങ്കിലടയ്ക്കാനുള്ള പണമായ ഒന്നര ലക്ഷം രൂപ എടുത്ത് ബാങ്കിലേയ്ക്ക് കയറാൻ കെട്ടിടത്തിന്റെ സ്‌റ്റെയർകെയ്സ് ഭാഗത്ത് എത്തിയ സമയം പ്രതി ജെയിസ്. ജീവനക്കാരനായ വികാസിന്റെ കയ്യിൽ നിന്നും ഒന്നര ലക്ഷം രൂപ ബലമായി പിടിച്ചു പറിച്ച് കുറവിലങ്ങാട് ബസ് സ്റ്റാന്റിന് പുറക് ഭാഗത്തേയ്ക്ക് ഓടിപ്പോകുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മറ്റ് പ്രതികൾ പ്രതിക്കൊപ്പം ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ജോബിനെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും തുടർന്നുള്ള പോലീസ് അന്വേഷണത്തിൽ രണ്ടാം പ്രതിയെ അന്ന് തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയമായിരുന്നു.

സംഭവത്തെ തുടർന്ന് പണവുമായി രക്ഷപെട്ട പ്രതി ആലപ്പുഴ തൊടുപുഴ, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ
കഴിഞ്ഞു വരവേ, പ്രതി റയിൽ മാർഗ്ഗം തമിഴ് നാട്ടിലേയ്ക്ക് രക്ഷപെടുന്നതിന് സാധ്യതയുള്ളതായി കോട്ടയം ജില്ലാ പോലീസ് മേധാവി ശിൽപ്പയ്ക്ക് രഹസ്യ വിവരം ലഭിച്ചു.ഇതിൻ്റെ അടിസ്ഥാനത്തിൽ വൈക്കം ഡി.വൈ.എസ്.പി.എ.ജെ.തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് ചെറിയാൻ.സബ് ഇൻസ്പെക്ടർമാരായ തോമസ് കുട്ടി ജോർജ്ജ് മാത്യു KM, ASI സിനോയിമോൻ, G SPO മാരായ അരുൺകുമാർ രാജീവ് PR. CPO സിജു എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker