News
മാര്‍പ്പാപ്പയ്ക്കുള്ള കത്തില്‍ വെടിയുണ്ടകള്‍; അന്വേഷണം ആരംഭിച്ചു
വത്തിക്കാന്‍: ഇറ്റലിയില്‍ നിന്ന് മാര്‍പാപ്പയ്ക്ക് സംശയാസ്പദമായി ലഭിച്ച കത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. മൂന്ന് വെടിയുണ്ടകള്‍ അടങ്ങിയ കവറാണ് മാര്‍പാപ്പയുടെ മേല്‍വിലാസത്തില്‍ അയച്ചത്. സംശയം തോന്നിയ തപാല്‍ ജീവനക്കാര്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
കത്ത് അയച്ചത് ഫ്രാന്‍സില്‍ നിന്നാണ്. ദി പോപ്പ്, വത്തിക്കാന്‍ സിറ്റി, സെന്റ് പീറ്റേഴ്സ് സ്‌ക്വയര്‍, റോം എന്നവിലാസത്തിലാണ് കത്തയച്ചത്. പിസ്റ്റളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള മൂന്ന് വെടിയുണ്ടകളാണ് കത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതില്‍ പ്രതികരിക്കാന്‍ വത്തിക്കാന്‍ തയ്യാറായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News