ബിഎസ്എന്‍എല്‍ കുറഞ്ഞ വിലയ്ക്ക് പ്ലാനുകള്‍ അവതരിപ്പിച്ചു. 599 രൂപയുടെ പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. ‘ഫൈബര്‍ ബേസിക് പ്ലസ്’ എന്ന പേരില്‍ അവതരിപ്പിച്ച ഈ പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റ നല്‍കുന്നു. 60 എംബിപിഎസ് വേഗതയിലുള്ള ഇന്റര്‍നെറ്റാണ് പുതിയ പ്ലാനിലൂടെ ബിഎസ്എന്‍എല്ലിന് ലഭിക്കുന്നത്. നിലവില്‍ ഫൈബര്‍-ടു-ഹോം (FTTH) സേവനങ്ങള്‍ ഉള്ള എല്ലാ സര്‍ക്കിളുകളിലും ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ ലഭ്യമാകും.
പുതിയ ഫൈബര്‍ ബേസിക് പ്ലസ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അണ്‍ലിമിറ്റഡ് ഡാറ്റയാണ് നല്‍കുന്നത് എന്ന് പറയുമ്പോഴും മൊത്തം 3300 ജിബി വരെ ഡാറ്റയാണ് 60 എംബിപിഎസ് വേഗതയില്‍ നല്‍കുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ച് കഴിഞ്ഞാല്‍ പിന്നീട് വേഗത 2 എംബിപിഎസായി കുറയും. എഫ്യുപി ലിമിറ്റ് കഴിഞ്ഞതിന് ശേഷമുള്ള ഡാറ്റ സ്പീഡ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ്, അപ്ലോഡ് സാധിക്കില്ല. ബ്രൗസിങ് മാത്രമേ പിന്നീട് സാധിക്കുകയുള്ളു. ബിഎസ്എന്‍എല്ലിന്റെ ഈ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും 24 മണിക്കൂര്‍ അണ്‍ലിമിറ്റഡ് കോളിങ് ലഭിക്കും.
പുതിയ പ്ലാന്‍ അവതരിപ്പിക്കുന്നതിനൊപ്പം 449 രൂപയുടെ ഫൈബര്‍ ബേസിക് പ്ലാനും ബിഎസ്എന്‍എല്‍ പുതുക്കി. ആന്‍ഡമാന്‍ നിക്കോബാര്‍ ഒഴികെയുള്ള എല്ലാ നഗരങ്ങളിലും ഈ എന്‍ട്രി ലെവല്‍ പ്ലാന്‍ ഇനി മുതല്‍ ലഭ്യമാകും. 3.3 ടിബി വരെ ഡാറ്റ നല്‍കുന്ന ഈ പ്ലാനില്‍ 30 എംബിപിഎസ് വേഗതയാണ് ലഭിക്കുന്നത്.