KeralaNews

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ, പണത്തോട് ഇത്ര ആക്രാന്തമുള്ളയാളെ കണ്ടിട്ടില്ലെന്ന് പരാതിക്കാരൻ

തിരുവനന്തപുരം: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. ഗ്യാസ് ഏജന്‍സി ഉടമയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് എറണാകുളം അലക്‌സ് മാത്യു വിജിലന്‍സിന്റെ പിടിയിലായത്.

അഞ്ച് വര്‍ഷമായി പനമ്പള്ളി നഗറിലുള്ള ഐഓസി ഓഫീസിലാണ് അലക്‌സ് മാത്യു. കവടിയാര്‍ സ്വദേശി മനോജിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. 2013 മുതല്‍ ഇയാള്‍ പരാതിക്കാരനില്‍ പണം കൈപ്പറ്റുന്നുണ്ട്. ഒടുവില്‍ വീട്ടില്‍ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാന്‍ മനോജ് തീരുമാനിച്ചത്.

ഇത്രയേറെ പണത്തോട് ആക്രാന്തമുള്ള മനുഷ്യനെ താന്‍ കണ്ടിട്ടില്ലെന്ന് പരാതിക്കാരനായ മനോജ് പറയുന്നു. തിരിച്ച് തരാമെന്ന് പറഞ്ഞ് മുമ്പ് പലതവണ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് തന്റെ കയ്യില്‍ നിന്ന് പണം ചോദിച്ച് വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും തിരികെ തന്നിട്ടില്ലെന്നും മനോജ് പറയുന്നു. കടവന്ത്ര ചിലവന്നൂര്‍ സ്വദേശിയാണ് അലക്‌സ്.

തിരുവനന്തപുരം കടയ്ക്കലില്‍ വൃന്ദാവന്‍ ഏജന്‍സീസ് എന്ന പേരില്‍ ഗ്യാസ് ഏജന്‍സിയുണ്ട്. ഈ പ്രദേശത്ത് ആദ്യം വന്ന ഗ്യാസ് ഏജന്‍സി മനോജിന്റേതാണ്. ഇപ്പോള്‍ അവിടെ മൂന്ന് ഏജന്‍സികളും കൂടി വന്നു. ഒരു ഏജന്‍സി പുതിയതായി വരുമ്പോള്‍ പഴയ ഏജന്‍സിയില്‍ നിന്നുള്ള ഉപഭോക്താക്കളെ പുതിയ ഏജന്‍സികളിലേക്ക് വിഭജിച്ച് കൊടുക്കുന്ന ജോലി അലക്‌സ് മാത്യുവിന്റേതാണ്.

50000 ഉപഭോക്താക്കളുള്ള മനോജിന്റെ ഏജന്‍സിയില്‍ നിന്ന് 25000 പേരെ മറ്റ് ഏജന്‍സികള്‍ക്ക് വിഭജിച്ച് നല്‍കി. ഇനിയും ഉപഭോക്താക്കളെ മറ്റ് ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് അലക്‌സ് മാത്യു രണ്ട് മാസം മുമ്പ് മനോജില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെയാണ് മനോജ് വിജിലന്‍സിന് പരാതി നല്‍കിയത്.

ശനിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോള്‍ പണം തരണം എന്ന് അലക്‌സ് മനോജിനോട് പറഞ്ഞു. തത്കാലം രണ്ട് ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞാണ് അലക്‌സിനെ മനോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവിടെ വെച്ച് പണം വാങ്ങിയപ്പോഴാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുകയും അലക്‌സിനെ തെളിവോടെ പിടികൂടുകയും ചെയ്തത്. അലക്‌സിന്റെ എറണാകുളത്തെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker