നാദാപുരം: കോൺഗ്രസ് ഓഫീസിന് നേരെ ബോംബെറിഞ്ഞു. കല്ലാച്ചി കോർട്ട് റോഡിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഓഫീസിന്റെ കോൺക്രീറ്റ് ഭാഗങ്ങൾക്ക് നാശനഷ്ടമുണ്ടായി. സ്ഥലത്ത് നാദാപുരം പോലീസ് പരിശോധന നടത്തി. ആരെയും ഇതുവരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോർട്ട്. വെഞ്ഞാറമൂട് രണ്ട് ഡിവൈഎഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തിന്റെ പലയിടത്തും സംഘർഷമുണ്ടായി. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് ബന്ധമുള്ളവരാണെന്ന് പോലീസ് അറിയിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News