മുംബൈ: കൊക്കെയ്‌നുമായി ബോളിവുഡ് മേക്കപ് ആര്‍ടിസ്റ്റ് സൂരജ് ഗൊതാംമെ്ബ പിടിയില്‍. സൂരജിന് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവര്‍ യാദവും നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായി. 11 ഗ്രാം കൊക്കെയ്‌നും 56000 രൂപയും ഇരുവരില്‍ നിന്നും പിടിച്ചെടുത്തു. 16 പാക്കറ്റുകളിലായായിരുന്നു കൊക്കെയ്ന്‍ കണ്ടെത്തിയത്.
മയക്കുമരുന്ന് വിതരണം ചെയ്യുന്ന നൈജീരിയന്‍ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് പിടിയിലായ ഓട്ടോ ഡ്രൈവറെന്ന് അന്വേഷണസംഘം പറയുന്നു. അന്ദേരി വെസ്റ്റില്‍ നിന്നാണ് ഇരുവരെയും മയക്കുമരുന്നുമായി പിടികൂടിയത്. ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡിസംബര്‍ 16 വരെ നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ വിട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News