KeralaNews

തിളച്ച പാൽ ദേഹത്തുവീണ് പൊള്ളി; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

താമരശ്ശേരി∙ തിളച്ച പാൽ ദേഹത്ത് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ വാടക ഫ്ലാറ്റിൽ താമസിക്കുന്ന ഇല്ലിപ്പറമ്പിൽ നസീബ് – ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുല്ല (1)  ആണ് മരിച്ചത്. 

ശനിയാഴ്ച രാത്രിയാണ് പാൽപ്പാത്രം തട്ടി പാൽ കുഞ്ഞിന്റെ ദേഹത്ത് വീണത്. തുടർന്ന് താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെ മരിച്ചു. സഹോദരങ്ങൾ: നേഹ നസീബ്, അംദാൻ അബ്ദുല്ല, അൽഹാൻ അബ്ദുല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker