ബോബി ചെമ്മണ്ണൂർ ശ്വേതാ മേനോനെ അന്ന് അണിയിച്ചത് 40 ലക്ഷത്തിന്റെ നെക്ലേസ്; നടി പറഞ്ഞത്, വൈറലായി പഴയ വീഡിയോ
കൊച്ചി:ബോബി ചെമ്മണ്ണൂർ ഹണി റോസിനെതിരെ നടത്തിയ പരാമർശത്തിൽ താരത്തെ എതിർത്തും അനുകൂലിച്ചുമുള്ള ചർച്ചകൾ കൊഴുക്കുന്നുണ്ട്. അതിനിടയിൽ ഇദ്ദേഹത്തിന്റെ പഴയ ചില വീഡിയോകളും വീണ്ടും വൈറലാകുന്നുണ്ട്. മുൻപ് നടി ശ്വേത മേനോൻ ബോബി ചെമ്മണ്ണൂരിനൊപ്പം വേദി പങ്കിടുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്ന അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെയാണ് വേദിയിൽ ശ്വേത വാഴ്ത്തിയത്.
ശ്വേതയുടെ വാക്കുകള്‍; ‘ഞാൻ ആദ്യം കാണുമ്പോൾ സോഷ്യൽ മീഡിയ ഉണ്ടായിരുന്ന സമയമല്ല. പുള്ളിയെ കാണുമ്പോൾ ആളുകൾ കേൾക്കുന്നത് ‘കോൺക്വർ ദി വേൾഡ് വിത്ത് ലൗ എന്നാണ്’, എന്നാൽ അദ്ദേഹം അത് തന്നെയാണ് പ്രകടമാക്കുന്നത്. പറയുന്ന കാര്യങ്ങൾ അങ്ങനെ തന്നെ പാലിക്കും. അതൊരു വലിയൊരു കാര്യമാണ്. കാശുണ്ടാക്കുന്നവര് പുറംലോകവുമായി ബന്ധം പുലർത്താതരിക്കുകയാണ് ചെയ്യുക. എന്നാൽ മൂപ്പര് എത്ര കാശ് ഉണ്ടാക്കുന്നോ അത്രയും തിരിച്ചു സൊസൈറ്റിക്ക് കൊടുക്കുന്നു. അത് വലിയ ഒരു കാര്യമാണ്.
എന്റെ അമ്മയെ നോക്കുന്ന നഴ്സുണ്ട്, ഫസീല ചേച്ചി. ആ ചേച്ചി ഇദ്ദേഹത്തിന്റെ വളരെ വലിയ ഫാൻ ആണ്. ഇദ്ദേഹം വാഹനങ്ങളും പൈസയും ഒക്കെ കൊടുത്ത് ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്. നമ്മൾ കാശുണ്ടാക്കിയാലും ആളുകളെ സഹായിക്കില്ല, നമ്മൾ പൊതുവെ പിശുക്കൻമാരായിരിക്കും. എന്നാൽ അതിനൊക്കെ വ്യത്യസ്തമാണ് ബോചെ. അതിൽ അഭിനന്ദനങ്ങൾ ബോചെ’, എന്നാണ് ശ്വേത മേനോൻ പറയുന്നത്. ഐ ലവ് യു ബോചെയെന്ന് സ്നേഹത്തോടെ ശ്വേത പറയുമ്പോൾ രോമാഞ്ചം എന്നായിരുന്നു ബോചെയുടെ മറുപടി.അന്ന് ഇതേ ഉദ്‌ഘാടനവേളയിൽ വെച്ചാണ് ശ്വേതക്ക് ബോബി ചെമ്മണ്ണൂർ നാൽപ്പത് ലക്ഷത്തിന്റെ ഒരു ഡയമണ്ട് നെക്ലേസ് മാല അണിയിച്ചത്. ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്.
അതേസമം ഈ വീഡിയോയ്ക്കും വാർത്തക്കും താഴെയും ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ചും എതിർത്തും കമൻറുകളുണ്ട്. ‘ഒരു നേരമെങ്കിലും പാവപ്പെട്ട ഒരു മനുഷ്യ ജീവിക്ക് വയറു നിറച്ച് ആഹാരം കഴിക്കാൻ ബോച്ചേ കാരണമായിട്ടുണ്ടെങ്കിൽ ബോച്ചേ ഇഷ്ടം’, എന്നാണ് ഒരാൾ കുറിച്ചത്. എന്നാൽ ഹണി റോസിനെ ദ്വയാർത്ഥ പ്രയോഗത്തിലൂടെ അപമാനിച്ചത് ന്യായീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിന് ഒരു താകീത് മാത്രം നൽകിയാൽ മതിയായിരുന്നുവെന്നാണ് ചിലരുടെ കമന്റ്. ‘
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുക കാലങ്ങൾക്ക് ശേഷം പ്രതികരിക്കുന്ന രീതി ശരിയല്ല, രണ്ടുപേരുടെയും ഭാഗത്ത് തെറ്റുകൾ ഉണ്ട്, എന്നാലും സമൂഹത്തിനു വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നത് ബോചെ മാത്രം’, മറ്റൊരു കമന്റിൽ പറഞ്ഞു. അതേസമയം ദിലീപും ബോചെയുമൊക്കെ എന്ത് ചെയ്താലും അവരെ വെളുപ്പിക്കാൻ ആളുകൾ വരുന്നതിന് ഒരു കാരണമേയുള്ളൂവെന്നും അത് പണം മാത്രമാണെന്നുമുള്ള കമന്റുകളും ഉണ്ട്.
ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.