തൃശൂർ:വ്യവസായി എന്നതിനപ്പുറം സോഷ്യല്‍ മീഡിയയുടെയും താരമാണ് ബോബി ചെമ്മണ്ണൂര്‍. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ബോബിയെ ബോ ചെ എന്നാണ് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിന്റെ മകള്‍ അന്നയുടെ വിവാഹചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ലോക്ക്ഡൗണ്‍കാലത്ത് ആഡംബരങ്ങളൊന്നുമില്ലാതെ, കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് ബോബിയുടെയും സ്മിതയുടെയും ഏകമകള്‍ അന്ന ബോബി വിവാഹിതയായത്. നടന്‍ സാം സിബിനാണ് അന്നയുടെ വരന്‍. ക്വീന്‍, ഓര്‍മ്മയില്‍ ഒരു ശിശിരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സാം സിബിന്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News