NationalNews

വീടിന് മുന്നിലൂടെ നടന്ന് കരിമ്പുലി; ദൃശ്യം പുറത്ത്‌

നീലഗിരി: തമിഴ്‌നാട്ടിലെ ഒരു വീടിന്റെ മുന്നിൽ കരിമ്പുലി (ബ്ലാക്ക് പാന്തർ) എത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥൻ പർവീൺ കസ്‌വനാണ് ഈ വീഡിയേ തന്റെ എക്സ് പേജിലൂടെ പങ്കുവച്ചത്. ഇന്നലെയാണ് വീഡിയോ പങ്കുവച്ചത്. തമിഴ്‌നാട് നീലഗിരി ജില്ലയിലെ കൂനൂരില്‍ നടന്ന സംഭവമാണിത്.

25 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയിൽ കരിമ്പുലി ഒരു വീടിന്റെ മുൻ വാതിലിന്റെ അടുത്ത് പതിയെ നടന്ന് പോകുന്നത് കാണാം. കഴിഞ്ഞ വർഷം നടന്ന സംഭവമാണ് ഇതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥൻ പുറത്തുവിട്ടത്.

‘ഇങ്ങനെ ഒരാൾ നിങ്ങളെ കാണാൻ വരുന്നതിനെക്കുറിച്ച് ചിന്തിക്കുക. നീലഗിരിയിലെ വീടാണിത്. വേറെ എവിടെയെല്ലാം കരിമ്പുലിയെ കാണാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാമോ?’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധി പേർ കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ കരിമ്പുലി എത്തുന്നത് അപൂർവമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ തന്നെ ചില വന്യജീവി കേന്ദ്രങ്ങളിൽ മാത്രമേ കരിമ്പുലിയെ കാണാൻ കഴിയൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button