News
കണ്ണൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് രാവിലെ ഒരു സംഘര്‍ഷമുണ്ടായിരുന്നു.
ഇതിന് പിന്നാലെ ഘോഷയാത്ര കഴിഞ്ഞു മടങ്ങവെയാണ് ബാബുവിന് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ബാബുവിന് നേരെ ആക്രമണം നടത്തിയതെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാല്‍ ഡിവൈഎഫ്‌ഐയും സിപിഎമ്മും ആരോപണങ്ങള്‍ നിഷേധിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News