തിരുവനന്തപുരം:ശക്തമായ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങുന്ന വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ വ്യാപകമായി വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യുന്നതായാരോപിച്ച് ബിജെപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇരുപതാം തിയതിക്ക് ശേഷം വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാന്‍ പാടില്ലെന്ന നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് ബിഎല്‍ഒ മാര്‍ ഇത്തരം ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു ബൂത്തില്‍ 25 മുതല്‍ 40 വരെ വോട്ടര്‍മാര്‍ക്ക് ഒഴിവാക്കല്‍ നോട്ടിസ് കിട്ടിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു. പരാതി ഗൗരവമുള്ളതാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News