തൃശൂര്‍: കൈനീട്ടം വിവാദത്തില്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും കൈനീട്ടം നല്‍കാനാണ് ബിജെപിയുടെ തീരുമാനം.
ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി നേതാക്കള്‍ വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. സുരേഷ് ഗോപിയെ വിലക്കിയ അതേകാര്യം ചെയ്യുമെന്നും ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വരാനും പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി ദക്ഷിണ നല്‍കിയതെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News