27.8 C
Kottayam
Friday, May 31, 2024

പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി സർക്കാർ അധികാരത്തിൽ വരും, ലീഗ് എം.എൽ.എ കെ.എൻ.എ ഖാദർ

Must read

മലപ്പുറം: പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് – സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവും എംഎൽഎയുമായ കെ.എൻ.എ ഖാദ‍ർ.

ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കെഎൻഎ ഖാദ‍ർ.

ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾക്കായി കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സിപിഎം – കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മുമായുള്ള സംഖ്യത്തിന് കോൺ​ഗ്രസ് പശ്ചിമബം​ഗാൾ നേതൃത്വത്തിന് അനുമതി നൽകിയത്. കോൺ​ഗ്രസുമായി സഹകരിക്കാൻ നേരത്തെ തന്നെ സിപിഎം പിബി പാ‍ർട്ടി ഘടകത്തിന് അനുമതി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week