കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം; ബി.ജെ.പി വനിത എം.പി വിവാദത്തില്‍
ഭുവനേശ്വര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജന്മദിനാഘോഷം നടത്തിയ ഭുവനേശ്വറില്‍ നിന്നുള്ള ബി.ജെ.പി എം.പി അപരജിത സാരംഗി വിവാദത്തില്‍. സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ധാരാളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നത് പരിപാടിയുടെ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജന്മദിനാഘോഷത്തിനിടയില്‍ അപരജിത കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡി.എസ്. മിശ്ര ആരോപിച്ചു. മുഖാവരണം ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, അപരാജിത ആരോപണങ്ങള്‍ തള്ളി രംഗത്തെത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ‘എന്റെ ജന്മദിനത്തോടനുബന്ധിച്ച്, ഡി.എസ്. മിശ്ര എനിക്ക് ജന്മദിനാശംസകള്‍ അയയ്ക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ അദ്ദേഹം എന്നെക്കുറിച്ച് കത്തെഴുതിയെന്ന് അവര്‍ പറഞ്ഞു.