ബി.ജെ.പി റാലിയില്‍ ദേശീയഗാനം തെറ്റിച്ചു ചൊല്ലി; സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ക്ക് പരിഹാസം
കൊല്‍ക്കത്ത: ദേശീയഗാനം തെറ്റിച്ചു പാടിയ ബിജെപി നേതാക്കള്‍ക്കെതിരേ വ്യാപക വിമര്‍ശനം. ഹൗറയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ ഗാനം തെറ്റിച്ച് പാടിയത്.
തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ജന ഗണ മംഗല ദായക ജയഹേ എന്ന് ചൊല്ലേണ്ട സ്ഥാനത്ത് പകരം ജന ഗണ മന അധിനായക ജയഹേ എന്നാണ് പാടുന്നത്. സ്മൃതി ഇറാനി അടക്കമുള്ളവര്‍ ഇത് ഏറ്റുചൊല്ലുകയായിരുന്നു.
സംഭവത്തില്‍ സമൂഹമാധ്യമങ്ങളിലും ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പിന്നാലെ ‘BJPInsultsNationalAnthem’ എന്ന ഹാഷ്ടാഗും ട്രെന്‍ഡിംഗാണ്. ഇതിന്റെ വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Screen recording of the national anthem gaffe from @BJP4Bengal 's YouTube feed.
Feed glitchy at source because of internet, but you can hear clearly, in the second chorus, they sing "jana gana mana adhinayak", instead of "jana gana mangal daayak", as it should be. @TheQuint pic.twitter.com/n1VO6yxwMr
— Ishadrita Lahiri (@ishadrita) January 31, 2021