KeralaNews

ആലപ്പുഴയും ഇനി ബിജെപിയുടെ ‘എ പ്ലസ്’മണ്ഡലം പ്രചാരണത്തിന് മോദി എത്തിയേക്കും

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിൽ എ പ്ലസ് മണ്ഡലങ്ങളുടെ പട്ടികയിൽ ആലപ്പുഴയെയും ഉൾപ്പെടുത്തി ബിജെപി കേന്ദ്ര നേതൃത്വം. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം ഗുണം ചെയ്തെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. എ പ്ലസ് മണ്ഡലമാകുന്നതോടെ പ്രചാരണത്തിന്റെ ചുമതല കേന്ദ്ര നേതൃത്വം ഏറ്റെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവർ മണ്ഡലത്തിലെത്താൻ സാധ്യതയുണ്ട്. അടുത്തദിവസം തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആലപ്പുഴയിൽ പ്രചാരണത്തിനെത്തും.

മണ്ഡലത്തിന്റെ ചുമതല ഇപ്പോൾ സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപന് ആണ്. മാവേലിക്കര മണ്ഡലത്തിന്റെ ചുമതലയുള്ള ബിജെപി ജില്ലാ അധ്യക്ഷൻ എം.വി. ഗോപകുമാറിനെയും ആലപ്പുഴയിൽ ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ബൂത്ത് തല ഏകോപനത്തിനുള്ള ചുമതല ആർഎസ്‌എസിനെ ഏൽപ്പിച്ചിട്ടുണ്ട്. ക്ലസ്റ്റർ ചുമതലക്കാരനായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനെയും ചുമതലപ്പെടുത്തി.

കേരളത്തിൽ ബിജെപിയുടെ ഏഴാം എ പ്ലസ് മണ്ഡലമാണ് ആലപ്പുഴ. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര തൃശൂർ, പാലക്കാട് എന്നിവയായിരുന്നു ഇതുവരെ സംസ്ഥാനത്ത് ബിജെപി എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന മണ്ഡലങ്ങൾ. ആലപ്പുഴയിൽ വോട്ടുവിഹിതത്തിൽ വൻ വർധനവാണു ബിജെപി പ്രതീക്ഷിക്കുന്നത്. 2019ൽ ആറ്റിങ്ങളിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ചപ്പോഴും ബിജെപിക്കു വോട്ടു വർധിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker