25.2 C
Kottayam
Friday, May 17, 2024

‘ഞാൻ പഴയ എസ്എഫ്ഐക്കാരൻ’; കുത്തിത്തിരിപ്പുണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ കാണുമെന്ന് സുരേഷ് ഗോപി

Must read

തൃശ്ശൂര്‍: കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. മുൻ എസ്എഫ്ഐക്കാരനായിരുന്നു താനെന്ന് ആവര്‍ത്തിച്ച അദ്ദേഹം എംഎ ബേബിക്ക് ഇക്കാര്യമറിയാമെന്നും പറഞ്ഞു. ബേബി ജീവിച്ചിരിപ്പുണ്ടല്ലോയെന്നും താൻ എസ്എഫ്ഐക്കാരൻ ആയിരുന്നോയെന്ന് ബേബിയോട് ചോദിക്കൂവെന്നും പറഞ്ഞു. എംഎ ബേബിയുടെ ക്ലാസിൽ താനിരുന്നിട്ടുണ്ടെന്നും അദ്ദേഹം തൃശ്ശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കലാമണ്ഡലം ഗോപിയെ കാണുന്നതിന് കുത്തിത്തിരുപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഇനിയും കാണുമെന്ന് അദ്ദേഹം പറഞ്ഞു. കെ കരുണാകരനോട് നീതി കാണിച്ചോ എന്ന് കോൺഗ്രസ് ആത്മപരിശോധന നടത്തണം. കെ കരുണാകരന്റെ കുടുംബവുമായുള്ള തന്റെ ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്, അത് തുടരും. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു. കരുണാകരന്റെ ശവകുടീരം സന്ദർശിക്കണോ എന്ന് എന്റെ നേതാക്കൾ പറയട്ടെ. ശവകുടീര സന്ദർശനം എല്ലാവർക്കും സ്വീകാര്യമാകണം. ഒരിടത്തും കടന്നു കയറില്ല. പാർട്ടി നേതൃത്വം അനുവദിച്ചാൽ കരുണാകരന്റെ ശവകുടീരം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

തന്റെ എന്റെ വീട്ടിലേക്ക് ഒരുപാട് പേർ വോട്ട് തേടി വന്നിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. പ്രശാന്ത്, കെ.മുരളീധരൻ, വിജയകുമാർ, രാജഗോപാൽ അങ്ങനെ നിരവധി പേര്‍ വന്നിട്ടുണ്ട്. താൻ അവരെയെല്ലാം സ്വീകരിച്ചു. ഗോപിയാശാൻ എന്നെ സ്വീകരിക്കാഞ്ഞത് അവരുടെ രാഷ്ട്രീയ ബാധ്യതയാണ്. അത് അവഗണനയായി കാണുന്നില്ല. എന്റെ സ്നേഹിക്കുന്നുണ്ടോ എന്ന് അവരുടെ ഹൃദയത്തോട് ചോദിക്കണം. ആ സ്നേഹം ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. കരുണാകരന്റെ ഭാര്യാ സഹോദരിയുടെ വീട്ടിൽ വന്നതിൽ രാഷ്ട്രീയമില്ല. താൻ വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല. വോട്ട് ചെയ്യുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. യോഗ്യമെന്ന് തോന്നുന്നതാണ് വ്യക്തികൾ ചെയ്യുക. വ്യക്തികളുടെ ബലാബലത്തിലാവും തന്റെ വിജയമെന്നും അദ്ദേഹം പറ‌ഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week