തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാന്‍ ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് കഴിഞ്ഞ ദിവസം ഇക്കാര്യം വ്യക്തമാക്കിയത്.
കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തിയായിരിക്കും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക. സ്വര്‍ണ്ണക്കടത്തില്‍ നാണംക്കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News