കൊല്‍ക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച് പത്തുവയസ്സുകാരനെ ക്രൂരമായി ആക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. ബംഗാളിലെ നദിയ ജില്ലയിലെ ഫുലിയയിലാണ് സംഭവം നടന്നത്. നാലാംക്ലാസുകാരനായ മഹാദേവ് ശര്‍മക്കാണ് ക്രൂരമായ മര്‍ദനമേറ്റത്.
പ്രദേശത്ത് ചായക്കട നടത്തുന്ന മഹാദേബ് പ്രാമാണിക് എന്ന ബി.ജെ.പി പ്രവര്‍ത്തകനാണ് ബാലനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവിയായ ആശാരിയുടെ മകനാണ് മഹാദേവ് ശര്‍മ. ഈ ബാലന്‍ ചായക്കടക്ക് മുന്നിലൂടെ പോകവേ പ്രാമാണിക് ബാലന്റെ അച്ഛനെക്കുറിച്ചും തൃണമൂലിനെക്കുറിച്ചും അസഭ്യം പറയുകയും ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത് നിരസിച്ച ബാലനെ ക്രൂരമായി മര്‍ദിക്കുകയ്യായിരുന്നു. അതേസമയം, നാട്ടുകാര്‍ ഇടപെട്ട് മര്‍ദ്ദനത്തില്‍ പരുക്കേറ്റ ബാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News