KeralaNewsRECENT POSTS
കഴിക്കാന്‍ വാങ്ങിച്ച ക്രീം ബിസ്‌ക്കറ്റില്‍ ബ്ലേഡ്! സംഭവം കാസര്‍കോട്
കാസര്‍കോട്: കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌ക്കറ്റില്‍ നിന്നു ബ്ലേഡ് കണ്ടെത്തി. മഞ്ചേശ്വരത്തെ പെട്രോള്‍ പമ്പിന് സമീപമുള്ള തട്ടുകടയില്‍ നിന്നും വാങ്ങിയ ബിസികറ്റിനുള്ളില്‍ നിന്നാണ് ബ്ലേഡ് കണ്ടെടുത്തത്.
വാണിജ്യ നികുതി ചെക്പോസ്റ്റിന് സമീപമുള്ള പമ്പിലെ സൂപ്പര്‍വൈസറായ പി.ജെ ഡെല്‍സിനാണ് ആണ് രാവിലെ ചായയ്ക്കൊപ്പം കഴിക്കാന്‍ വാങ്ങിയ ക്രീം ബിസ്‌കറ്റില്‍ നിന്നും ബ്ലേഡ് ലഭിച്ചത്. തുടര്‍ന്ന് ബിസ്‌ക്കറ്റ് പാക്കറ്റില്‍ ഉണ്ടായിരുന്ന കമ്പനിയുടെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പരാതി നല്‍കി. അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് കമ്പനി അറിയിച്ചതായി പരാതിക്കാരന്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News