Home-bannerInternationalNews
കൊറോണക്ക് പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വട്ടംചുറ്റുന്ന ചൈനയെ ഭീതിയിലാഴ്ത്തി പക്ഷിപ്പനിയും. രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യവകുപ്പ് അറിയിപ്പിറക്കി. എച്ച്5എന്‍1 വൈറസാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് പക്ഷിപ്പനി സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
അതേസമയം, ഇതുവരെ മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടില്ലെന്നാണ് വിവരം. 7,850 കോഴികള്‍ ഉള്ള പൗള്‍ട്രി ഫാമിലാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. 4,500ലേറെ പക്ഷികള്‍ ചത്തിട്ടുണ്ടെന്നും ദിവസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിടുന്നതെന്നും അധികൃതര്‍ അറിയിച്ചു. വുഹാന്‍ കൊറോണ വൈറസ് ബാധയുടെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ ഹുബെയ് പ്രവിശ്യയുടെ അയല്‍പ്രദേശമാണ് പക്ഷിപ്പനി സ്ഥിരീകരിച്ച ഹുനാന്‍ പ്രവിശ്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News