FeaturedHome-bannerNationalNews

ബിപോർജോയ് രാത്രിയോടെ കരതൊടും;കാറ്റിന് 150 കി.മീ വരെ വേഗം, ഗുജറാത്തിൽ ഒരു ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

അഹമ്മദാബാദ്∙ അറബിക്കടലില്‍ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് ബിപോര്‍ജോയ് രാത്രി ഒൻപതു മണിയോടെ കരതൊടുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കരതൊടുമ്പോൾ 120 മുതൽ 150 കിലോമീറ്റർ വരെ വേഗതയുണ്ടാകും. തിരമാല 6 മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. 

അടിയന്തര സാഹചര്യം നേരിടുന്നതിന് അറുനൂറോളം വരുന്ന പ്രത്യേക സംഘത്തെ തയാറാക്കിയെന്ന് ഇൻസ്പെക്ടർ ജനറൽ മനീഷ് പഥക് പറഞ്ഞു. 7 വിമാനങ്ങളും 6 ഹെലികോട്പറുകളും തയാറാക്കിയിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തിന്റെ തീരദേശ ജില്ലകളിൽ താമസിക്കുന്ന ഒരുലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കച്ച് ജില്ലയിൽനിന്നു മാത്രം 46,800 പേരെ ഒഴിപ്പിച്ചു.

സൗരാഷ്ട്ര-കച്ച് തീരങ്ങളിലും അതിനോട് ചേര്‍ന്നുള്ള മാണ്ഡവി-കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാന്‍ തീരത്തുമായി കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വ്യാഴാഴ്ച രാവിലെ മുതല്‍ സൗരാഷ്ട്ര-കച്ച് മേഖലയിൽ പല ജില്ലകളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് പലയിടത്തും നാശനഷ്ടവുമുണ്ടായി. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വരുംമണിക്കൂറിലും ഗുജറാത്തില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.മണിക്കൂറില്‍ 125 -135 കിലോമീറ്ററില്‍ വീശുന്ന കാറ്റ് 150 കിലോമീറ്റര്‍വരെ വേഗം കൈവരിച്ചേക്കും.

മുൻകരുതൽ നടപടികളുടെ ഭാഗമായി എൻഡിആർഎഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.  അടിയന്തര ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 15 കപ്പലുകളും ഏഴ് വിമാനങ്ങളും ഹെലികോപ്റ്റകളും നിരവധി ബോട്ടുകളും സജ്ജമാക്കിയിട്ടുണ്ട്.

ബിപോർജോയ് ചുഴലിക്കാറ്റ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയിൽ വ്യാഴാഴ്ച രാത്രിയോടെ ഗുജറാത്ത് തീരത്ത് കരതൊടുമ്പോൾ ആശയവിനിമയ ശൃംഖലകൾ തകരാറിലാകാൻ സാധ്യതയുള്ളതിനാൽ സുഗമമായ വിവര കൈമാറ്റത്തിനായി അധികൃതർ എച്ച്എഎം റേഡിയോകൾ ഉപയോഗിക്കും.

ഗുജറാത്ത് ദുരന്തനിവാരണ സേന (ജിഎസ്ഡിഎംഎ) ആറ് എച്ച്എഎം റേഡിയോ ടീമുകളെ വിന്യസിച്ചു. രണ്ടെണ്ണം കച്ചിലാണ്. ബിപേർജോയ് ജഖാവു തുറമുഖത്തിന് സമീപം കരയിൽ എത്തിയതിന് ശേഷം തടസ്സമില്ലാത്ത ആശയവിനിമയത്തിനായി മൊബൈൽ യൂണിറ്റുകളെയും വിന്യസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker