കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിന് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തക ബിന്ദു അമ്മിണിയെ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സമരത്തിന്റെ ഭാഗമായി നടത്തിയ ബക്കറ്റ് പിരിവ് ചോദ്യം ചെയ്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ തര്‍ക്കമുണ്ടാക്കിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
സി.എ.എ വിരുദ്ധ സമരം ചെയ്യുന്നതിന് അതേസമയം സംഘപരിവാറുകാരന്റെ ഭീഷണിയും കേരള പോലീസിന്റെ അറസ്റ്റുമാണുണ്ടായതെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു. സമരം ചെയ്യുന്നവരെ അറസ്റ്റു ചെയ്ത് സി.എ.എ വിരുദ്ധ സമരം തകര്‍ക്കാമെന്ന് കേരളത്തില്‍ വ്യാമോഹിക്കേണ്ടെന്നും കേരള ജനത അത് അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News