കൊല്ലം:ചെങ്കോട്ട-കൊല്ലം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു.കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ്(20), കാസർകോട് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ(20) എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ,സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് ഗോവിന്ദും ചൈതന്യയും.തെന്മല ഭാഗത്തേക്ക് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിൽപ്പെട്ടവരാണ് ഇവർ.അഞ്ചു ബൈക്കുകളിലായാണ് സംഘം എത്തിയത്.
വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ കുന്നിക്കോട് ചേത്തടി ഭാഗത്തുവെച്ച് ചെങ്ങമനാട് ഭാഗത്തു നിന്നും അമിതവേഗത്തിലെത്തിയ മാരുതി എർട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News