പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ബാലുവും നീലുവും
‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ കഥാപാത്രങ്ങളാണ് ബാലുവും നീലുവും. ഇപ്പോഴിത ഇരുവരും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ‘ലെയ്ക്ക’ എന്നാണ് ചിത്രത്തിന്റെ പേര്. താരങ്ങള്‍ തന്നെയാണ് ഈ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. ഇരുവര്‍ക്കും പുറമെ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. ആ നായയുടെ പേര് തന്നെയാണ് ചിത്രത്തിന്റെ പേരും.
ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ ആരാധകരുമായി ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിത്രം കണ്ട് രണ്ട് പേരെയും അനുഗ്രഹിക്കണമെന്നും ഇരുവരും പറഞ്ഞു.
നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിപിഎസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.