News
സ്വപ്ന സുരേഷ് ‘കുപ്പി’ക്കായി തന്നെ വിളിച്ചിട്ടുണ്ടെന്ന് ബിജു രമേശ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെയും വിളിച്ചിട്ടുണ്ടെന്ന് ബാറുടമ ബിജു രമേശ്. സ്വര്‍ണക്കടത്തുമായി തനിക്ക് ബന്ധമില്ല. എംബസിയിലേക്ക് ‘ബോട്ടില്‍’ ആവശ്യപ്പെട്ടാണ് സ്വപ്ന വിളിച്ചത്. മുന്‍പ് തന്റെ സഹോദരന് വിതരണം എടുത്തിരുന്നു. ആ ബന്ധത്തിലാണ് വിളിച്ചത്.
സ്വപ്ന ആവശ്യപ്പെട്ട മദ്യത്തിന്റെ വില വിളിച്ച് അറിയിച്ചു. പല തവണ തന്നെ തിരിച്ചുവിളിച്ചിട്ടുണ്ട്. വില അറിയിച്ചതോടെ പി.ആര്.ഒ വരുമെന്ന് അറിയിച്ചു. എംബസിയുടെ വാഹനത്തില്‍ വന്ന് പണം തന്ന് ബോട്ടില്‍ വാങ്ങിപ്പോയെന്നും ബിജു രമേശ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News