ആദ്യ വിവാഹവാർഷികത്തിന് ബിജു ഭാര്യയ്ക്ക് നൽകിയത് മോതിരം; 9-ാം വിവാഹവാർഷികത്തിന് നൽകിയ സമ്മാനം ഞെട്ടിയ്ക്കും!
കൊച്ചി:കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറെ സ്വീകാര്യതയുള്ള യൂട്യൂബറാണ് ബിജു. കെ എൽ ബ്രോ ബിജു ഋത്വിക് എന്ന യൂട്യൂബ് ചാനലിന് ധാരാശം സബ്സ്ക്രൈബേഴ്സുമുണ്ട്. കേരളത്തിൽ ആദ്യമായി യൂട്യൂബിൽ അഞ്ച് കോടി സബ്സ്ക്രൈബേഴ്സ് എന്ന അപൂർവ നേട്ടം സ്വന്തമാക്കിയതും ബിജുവിന്റെ യൂട്യൂബ് ചാനലാണ്.
നാട്ടിൻ പുറത്തിന്റെ നിഷ്ങ്കളങ്കത തന്നെയാണ് ബിജുവിന്റെയും കുടുംബത്തിന്റെയും പ്രത്യേക. ബിജുവും ഭാര്യ കവിയുപം മകൻ ഋത്വികും ബിജുവിന്റെ അമ്മയും സഹോദരിയും മകളും ഒക്കെ ഉൾപ്പെടുന്ന ഫാമിലി വ്ലോഗാണ് ബിജു പങ്കുവെയ്ക്കാറുള്ളത്. കഴിഞ്ഞ ദിവസം ബിജുവിന്റെയും കവിയുടെയും വിവാഹ വാർഷികമായിരുന്നു.
കവിക്ക് കൈനിറയെ സമ്മാനം നല്‍കിയിരിക്കുകയാണ് ബിജു. ഇതുവരെ സന്തോഷത്തോടെ പോയി ഇനിയും അങ്ങനെ തന്നെ പോകട്ടെ എന്ന് ബിജു പറഞ്ഞു. ബിജുവും കവിയും മകനും ബിജുവിന്റെ അമ്മയും ചേച്ചിയും ഒക്കെ ചേര്‍ന്നാണ് കേക്ക് മുറിച്ചത്. കേക്ക് മുറിച്ച ശേഷം ബിജു കവിക്ക് സമ്മാനം നല്‍കുന്നുണ്ട്. ഒരു ഗോള്‍ഡ് ചെയ്‌നാണ് നല്‍കിയത്. ആദ്യത്തെ വിവാഹ വാര്‍ഷികത്തിന് മോതിരമാണ് താന്‍ കവിക്ക് സമ്മാനിച്ചിരുന്നതെന്ന് ബിജു പറുന്നുണ്ട്.
ബിജുവേട്ടന് സമ്മാനം എന്ന് പറഞ്ഞ് ഒരു ഐ ഫോണ്‍ കവി നല്‍കുന്നുണ്ട്. വിനീഷേട്ടന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോള്‍ കൊണ്ടുവന്നതാണ് എന്ന് കവി പറയുന്നുണ്ട്. തന്റെ സമ്മാനം ഇതൊന്നും അല്ലെന്ന് പറഞ്ഞ് ബിജുവിനെ ചേര്‍ത്ത് പിടിച്ച് ചുംബിക്കുന്നുണ്ട്. തന്റെ ഏറ്റവും വലിയ സമ്മാനമാണ് കവി എന്ന് പറഞ്ഞ് ബിജുവും കവിയെ ചേര്‍ത്ത് പിടിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.
സ്‌നേഹം ഉള്ള അമ്മയെയും ചേച്ചി മാരെ യെയും കിട്ടിയാലോ ചിലവർക്ക് മാത്രം കിട്ടുന്ന ഭാഗ്യം ആണ് കവിയുെടെ ഭാഗ്യം, അങ്ങോട്ടു കൊടുത്തതുപോലും ഇങ്ങോട്ടുകിട്ടാത്ത കാലമാണ് കവി ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവട്ടെ ഇനിയും ഒരുപാട് കാലം ബിജു ബ്രോ ന്റെ കൂടെയും മക്കളുടെ കൂടെയും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ .
ഇത്ര നല്ല കുടുംബത്ത് എത്തിയത് കവി യുടെ ഭാഗ്യം അത്ര നല്ല മനസ്സണ് ബിജുവേട്ടന്, കവി സന്തോഷത്തിനായാലും കരയരുത് കവിയെ മരുമക ൾ ആയിട്ടല്ല ഈ അമ്മയും ചേച്ചിമാരും കാണുന്നത് മക്കൾ ആയിട്ടാണ് ഹാപ്പി വെഡിങ് ആനിവേഴ്സറി, എന്നിങ്ങനെ പോകുന്നു കമന്റുകൾ.