പ്രസവത്തേക്കാളും വേദനയാണ്! സ്ത്രീയാവാനുള്ള സര്‍ജറി ചെയ്തതിനെ പറ്റി ജാന്‍ മണിയുടെ വെളിപ്പെടുത്തല്‍
കൊച്ചി:ബിഗ് ബോസ് മലയാളത്തിൻ്റെ ആദ്യ ദിവസങ്ങൾ കഴിയുന്നതിനൊപ്പം താരങ്ങൾ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റുകയാണ്. അതിന് കാരണം ഓരോരുത്തരും അവരുടെ ലൈഫ് സ്റ്റോറി പറയുന്നതോട് കൂടിയാണ്. അത്തരത്തിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജാൻ മണി ദാസ് പങ്കുവെച്ച കഥ എല്ലാവരെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.
പുരുഷനായി ജനിച്ച് പിന്നീട് സ്ത്രീയായി മാറിയതിൻ്റെ വേദന നിറഞ്ഞ ഓർമ്മകളായിരുന്നു ജാൻ മണി പരിപാടിയിലൂടെ വെളിപ്പെടുത്തിയത്. പതിമൂന്ന് വർഷം മുൻപ് കേരളത്തിൽ വന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ആയതെങ്ങനെയാണെന്നും സ്ത്രീ രൂപത്തിലേക്ക് മാറിയതിനെ പറ്റിയുമാണ് ജാൻ മണി തുറന്ന് പറഞ്ഞത്.
തന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ പറ്റിയാണ് ജാന്‍ മണി സംസാരിച്ചത്. ടീനേജ് പ്രായത്തില്‍ ആണ് ഇത് ഏറ്റവും അധികം ബുദ്ധിമുട്ട് ആയത്. ആ സമയത്ത് നമ്മള്‍ സ്ത്രീകള്‍ പുരുഷനോ എന്നറിയാതെ ഉള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. പിന്നീട് ട്രാന്‍സ്ഫര്‍മേഷന്‍ വേണ്ടിയിട്ടുള്ള ശ്രമത്തിന് ഒത്തിരി അധികം വേദനകള്‍ സഹിക്കേണ്ടിവന്നു.
ഡോക്ടറേ പോയി കണ്ടത് മാത്രമല്ല, കൗണ്‍സിലിംഗുകള്‍ നടത്തി, ഹോര്‍മോണ്‍ ചികിത്സ നടത്തി, ഒരുതവണയല്ല നിരവധി തവണ സര്‍ജറികള്‍ ചെയ്യേണ്ടതായി വന്നു. ഏറ്റവും വലുത് വേദന തന്നെയാണ്. ഒരു കിഡ്‌നി സ്റ്റോണ്‍ വന്നതിനുശേഷം സര്‍ജറി ചെയ്യുന്നതിന് എത്രത്തോളം വേദനയുണ്ടാവും. അതിനേക്കാള്‍ 100 മടങ്ങ് വലുതാണ് ഈ വേദന. പ്രസവസമയത്ത് ഉണ്ടാവുന്ന വേദന ഇതുമായി ഏകദേശം സമയമുണ്ട്. ജെന്‍ഡര്‍ ഒരിക്കലും ഒന്നിനും കാരണമല്ല എന്ന് എന്റെ അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
ഇപ്പോഴത്തെ ആളുകള്‍ക്ക് മേക്കപ്പ് എന്ന് പറയുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ പതിമൂന്നര വര്‍ഷം മുന്‍പാണ് ഞാന്‍ ഈ കരിയര്‍ തിരഞ്ഞെടുക്കുന്നത്. 2006 മുതലാണ് മേക്കപ്പുമായി ഞാന്‍ കരിയര്‍ തുടങ്ങുന്നത്. ആ സമയത്ത് ഡിജിറ്റല്‍ ക്യാമറ പോലുമില്ല. ചെയ്യുന്ന മേക്കപ്പ് വൃത്തിയായിട്ടില്ലെങ്കില്‍ സ്‌ക്രീനില്‍ അത് വ്യക്തമായി കാണിക്കും. ഇപ്പോള്‍ മേക്കപ്പ് ഭയങ്കര ഈസി ആണ്.
ഞാനൊരു ആസാം സ്വദേശിയാണ്. കേരളത്തിലേക്ക് വന്നതാണ്. ഇടയ്ക്ക് ഞാന്‍ ഇവിടെ നിന്ന് പോയെങ്കിലും ഇപ്പോള്‍ ഞാന്‍ ഒരു മലയാളിയായിട്ടാണ് ജീവിക്കുന്നത്. ഇതെന്റെ നാട് എന്ന് പറയാനാണ് ഇഷ്ടം. എല്ലാ മലയാളികളോടും മലയാളത്തിലെ ആര്‍ട്ടിസ്റ്റുകളോട് ഞാന്‍ നന്ദി പറയുകയാണ്. കേരളത്തില്‍ മാത്രമല്ല മറ്റു നാല് ഭാഷകളിലും ഞാന്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. എന്റെ ബേസ് ഇവിടെ ആണ്.
എല്ലാവരും എന്നെ സ്വീകരിച്ചു. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ വേര്‍തിരിവുകള്‍ ഉണ്ടാവാതെ മലയാളികള്‍ എന്നെ ചേര്‍ത്തുപിടിച്ചു. അതില്‍ എനിക്കും അഭിമാനമുണ്ട്. ഇന്ത്യയുടെ മൊത്തം കണക്കെടുത്തു നോക്കുകയാണെങ്കില്‍ കേരളത്തിലാണ് ഏറ്റവും അധികം വിദ്യാഭ്യാസമുള്ളവര്‍.