കൊച്ചി: തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്. പവന് 36,560 രൂപ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയ ില്‍ എത്തിയ ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്.
320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,240 രൂപയായി.ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4530 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ച കൊണ്ട് പവന് ആയിരം രൂപ വര്‍ധിച്ച ശേഷമാണ് വില താഴ്ന്നത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമൈക്രോണ്‍ ഭീതിയും ലോക സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതായി വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണവിലയില്‍ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണവില വര്‍ധിച്ചു. നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് 4510 രൂപയില്‍ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 4525 രൂപയായി. ഇന്നലെ ദിവസങ്ങള്‍ക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കില്‍ ഇന്ന് വലിയ വര്‍ധനവോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തി.
ഡിസംബര്‍ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബര്‍ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബര്‍ എട്ടിന് 35,35,960 രൂപയില്‍ സ്വര്‍ണ വില. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ഇതേ വില തുടര്‍ന്നതിനു ശേഷം ഡിസംബര്‍ 11 ന് 36,080 രൂപയില്‍ സ്വര്‍ണവില എത്തി.