29.2 C
Kottayam
Friday, September 27, 2024

രോഗം പടർന്നു പിടിയ്ക്കുന്നു, ബിഗ് ബോസ് ഷോ പ്രതിസന്ധിയിൽ, അഞ്ച് പേരെ ക്യാമ്പിൽ നിന്ന് മാറ്റി

Must read

ആവേശവും ആരവവും വര്‍ധിച്ചുവരുന്നതിനിടെ ബിഗ് ബോസ് വീട്ടിലെ അംഗങ്ങള്‍ക്ക് തിരിച്ചടിയാവുകയാണ് കണ്ണിലെ അസുഖം. ഓരോരുത്തര്‍ക്കായി വന്നുതുടങ്ങിയ അസുഖം അധികം വൈകാതെ അംഗങ്ങള്‍ക്കിടയില്‍ പടരുകയായിരുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും അസുഖബാധിതര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പല തവണ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയിട്ടും അംഗങ്ങള്‍ അത് ഗൗരവമായി എടുക്കാതിരുന്നതോടെയാണ് സംഗതി കൂടുതല്‍ വഷളായിത്തുടങ്ങിയത്.

നേരത്തെ ഷോയില്‍ നിന്ന് പുറത്തായ പരീക്കുട്ടിക്കായിരുന്നു ആദ്യമായി അസുഖം കണ്ടത്. അപ്പോള്‍ മുതല്‍ മതിയായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തണമെന്ന് ബിഗ് ബോസ് താക്കീത് നല്‍കുന്നുണ്ടായിരുന്നു. എന്നാല്‍ പരീക്കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയാണുണ്ടായത്. തുടര്‍ന്ന് പരീക്കുട്ടിയെ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ വൈകാതെ തന്നെ വോട്ടിംഗിന്റെ അടിസ്ഥാനത്തില്‍ പരീക്കുട്ടിക്ക് ഷോ വിട്ട് പുറത്ത് പോകേണ്ടിയും വന്നു.

ഇതിന് ശേഷം ദിവസങ്ങള്‍ക്കകം രഘു അലസാന്‍ഡ്ര എന്നിവര്‍ക്കും കണ്ണില്‍ ഇന്‍ഫെക്ഷന്‍ വന്നതായി കണ്ടു. മറ്റ് അംഗങ്ങളുമായുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്ന് കര്‍ശനമായി ആ ഘട്ടത്തില്‍ ബിഗ് ബോസ് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും അവരത് പാലിച്ചില്ലെന്നാണ് മനസിലാകുന്നത്. അസുഖമുള്ളപ്പോള്‍ തന്നെ അലസാന്‍ഡ്ര, സുജോയുമായി അടുത്തിടപഴകിയിരുന്നു.

അധികം വൈകാതെ തന്നെ രേഷ്മ, സുജോ എന്നിവര്‍ക്കും രോഗം ബാധിച്ചു. പുതിയ മത്സരാര്‍ത്ഥിയായ പവന്റെ കണ്ണിലും നേരിയ അണുബാധയുണ്ടായതായി ബിഗ് ബോസ് അംഗങ്ങളെ വിശദപരിശോധനയ്ക്ക് വിധേയരാക്കിയ മെഡിക്കല്‍ സംഘം അറിയിച്ചു. സംഭവത്തിന്റെ ഗൗരവം അംഗങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊള്ളാത്തതിനാല്‍ത്തന്നെ അസുഖമുള്ളവരെ അവിടെ നിന്ന് മാറ്റുക എന്ന വഴി മാത്രമേ ബിഗ് ബോസിന് മുന്നില്‍ അവശേഷിച്ചിരുന്നുള്ളൂ.

അതിനാല്‍ രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവരെ ഇപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് മാറ്റി, തനിയെ പാര്‍പ്പിച്ചിരിക്കുകയാണ്. ഗെയിം അതിന്റെ എല്ലാ തരത്തിലുമുള്ള മേളത്തിലും എത്തിനില്‍ക്കുമ്പോള്‍ പ്രധാനപ്പെട്ട അഞ്ച് മത്സരാര്‍ത്ഥികള്‍ പുറത്ത് നില്‍ക്കേണ്ടിവരുന്ന അവസ്ഥ ദയനീയം തന്നെയാണ്. ഒരുപക്ഷേ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെങ്കില്‍ സംഗതി ഇത്രത്തോളമെത്തില്ലായിരുന്നുവെന്നാണ് നേത്രരോഗ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

കോഴിക്കോട്ടെ ജൂവലറിയിൽനിന്ന് സ്വർണം കവർന്ന് മുങ്ങി; ബിഹാർ സ്വദേശി നേപ്പാൾ അതിർത്തിയിൽ പിടിയിൽ

പേരാമ്പ്ര (കോഴിക്കോട്): ചെറുവണ്ണൂരിലെ ജൂവലറിയില്‍നിന്ന് സ്വര്‍ണവും വെള്ളിയും കവര്‍ച്ചചെയ്ത കേസില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ (24)യാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പയ്യോളി കോടതി ഇയാളെ...

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ നിന്നും ഇന്നലെ കാണാതായ വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷാ എന്നിവരുടെ മൃതദേഹമാണ് ശാസ്താംകോട്ട തടാകത്തിൽ കണ്ടെത്തിയത്....

Popular this week