കമലിന്റെ തനിസ്വഭാവം തുറന്നുകാട്ടും; കമല്‍ ഹാസനെ പരസ്യമായി അപമാനിച്ച് മുന്‍ ബിഗ് ബോസ് താരം
ചെന്നൈ: നടന്‍ കമല്‍ ഹാസനെതിരെ മുന്‍ ബിഗ് ബോസ് താരവും ഹാസ്യ നടനുമായ താടി ബാലാജി രംഗത്ത്. ബാലാജിയും ഭാര്യ നിത്യയും ഷോയില്‍ ഒരുമിച്ച് പങ്കെടുത്തിരുന്നു. വര്‍ഷങ്ങളായി അകന്നു കഴിയുകയായിരുന്ന ഇരുവരും, ഷോയ്ക്ക് ശേഷം ഒരുമിച്ചിരുന്നു. കമല്‍ ഹാസന്‍ ഇരുവരെയും വ്യക്തിപരമായി ഉപദേശിക്കുകയും അവരുടെ ചെറിയ മകള്‍ക്ക് വേണ്ടി അനുരഞ്ജനത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ഇരുവരും വീണ്ടും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇതിനിടയിലേക്ക് കമല്‍ ഹാസനെ വലിച്ചിഴയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ഒരു അഭിമുഖത്തില്‍, അവതാരക നിത്യയെ അനുരഞ്ജനത്തിനായി വിളിച്ചെങ്കിലും അവര്‍ നിരസിച്ചു. പ്രശ്നം പരിഹരിക്കാന്‍ കമല്‍ തന്നോട് സ്വകാര്യമായി സംസാരിച്ചിട്ടും എന്തിനാണ് ശാഠ്യം പിടിക്കുന്നതെന്ന് അദ്ദേഹം അവളോട് ചോദിച്ചു.
കമലിനേക്കാള്‍ മോശം കഥാപാത്രത്തെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞ് നിത്യ താരത്തെ അധിക്ഷേപിച്ചു. കോള്‍ തുടര്‍ന്നാല്‍ കമലിനെ കുറിച്ച് ചില കാര്യങ്ങള്‍ തുറന്നു പറയുമെന്ന് നിത്യ ഭീഷണിപ്പെടുത്തുകയും ചെയ്തു. നിത്യയുടെ ഈ പെരുമാറ്റം കമല്‍ ആരാധകരെ മാത്രമല്ല, സാധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെയും ചൊടിപ്പിച്ചിട്ടുണ്ട്.
മുതിര്‍ന്ന സൂപ്പര്‍ താരം ആയിരുന്നിട്ട് കൂടി, ബാലാജിക്കും നിത്യയ്ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമല്‍ മനസ് കാണിച്ചില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഷോയില്‍ നിന്ന് പുറത്തുപോകുമ്പോഴും ദമ്പതികള്‍ കമലിനെ പ്രശംസിച്ചിരുന്നതായും ഇവര്‍ ഓര്‍ത്തെടുക്കുന്നു.