Entertainment
മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കി നടി ഭാവന
ബംഗളൂരു: മെഴ്സിഡീസ് ബെന്‍സ് സി ക്ലാസ് സ്വന്തമാക്കിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി ഭാവന. ബംഗളൂരുവിലെ ബെന്‍സ് ഡീലര്‍ഷിപ്പായ അക്ഷയ മോട്ടോഴ്സില്‍ നിന്നും ഭാവനയും ഭര്‍ത്താവ് നവീനും ചേര്‍ന്ന് കാറിന്റെ താക്കോല്‍ ഏറ്റ് വാങ്ങി.
മെഴ്സിഡീസ് ആരാധികയാണ് താനെന്നും പുതിയ ബെന്‍സ് സ്വന്തമാക്കിയതില്‍ സന്തോഷമുണ്ടെന്നും ഷോറൂം പുറത്തുവിട്ട വിഡിയോയിലൂടെ ഭാവന പറയുന്നുണ്ട്.
സി ക്ലാസിന്റെ ഏതു എന്‍ജിന്‍ വകഭേദമാണ് താരം സ്വന്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല. മെഴ്സിഡീസിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് സി ക്ലാസ്. രണ്ടു ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന് 203 ബിഎച്ച്പി കരുത്തുണ്ട്.
https://www.instagram.com/p/CL6AyZKBopv/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News