ഈദുൽ ഫിതർ ആഘോഷിച്ച് ഭാവന,ചിത്രങ്ങള്‍ വൈറല്‍
കൊച്ചി: മലയാളികളുടെ ഇഷ്ട നായികമാരില്‍ ഇടം നേടിയ ഒരാളാണ് ഭാവന (Bhavana). ഒരു നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായിരിക്കുകയാണ് താരം ഇപ്പോള്‍.
കുറച്ചുകാലം മലയാള സിനിമാരംഗത്തു നിന്ന് മാറി നിന്നെങ്കിലും ‘എന്റിക്കാക്കക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തിലൂടെ അടുത്തകാലത്ത് സിനിമയിലേക്ക് തിരികെ വരുകയായിരുന്നു.
സോഷ്യല്‍ മീഡിയയിലും ഭാവന സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.
ഇപ്പോള്‍ ഇതാ ഭാവന പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. ഈദ് ആശംസകളുമായി എത്തിയിരിക്കുകയാണ് ഭാവന. ഒപ്പം താരത്തിന്റെ ഈദ് ഗെറ്റ്അപ്പും വൈറലാകുന്നു.
സല്‍വാറിനൊപ്പം ഓഫ് വൈറ്റ് നിറത്തില്‍ സ്റ്റോണ്‍സും മുത്തുകളും കൊണ്ടുള്ള ഹെവി കമ്മലുമാണ് ധരിച്ചിരിക്കുന്നത്.
ഭാവനയെ പ്രശംസിച്ചും ആശംസകള്‍ അറിയിച്ചും നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. ക്യൂട്ടായിട്ടുണ്ടെന്നും ഭാവന സുന്ദരിയാട്ടുണ്ടെന്നും എല്ലാമാണ് കമന്റുകള്‍.