24.6 C
Kottayam
Monday, May 20, 2024

കോവിഡ് ജാഗ്രത പാലിക്കാൻ കഴിയില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവെക്കണം; രാഹുലിനോട് കേന്ദ്രം

Must read

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം നിര്‍ദ്ദേശിച്ച് രാഹുല്‍ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് എന്നിവര്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കത്തയച്ചു.

യാത്രയില്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം കര്‍ശനമാക്കണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമെ യാത്രയില്‍ പങ്കെടുപ്പിക്കാവൂ.

കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കാന്‍ സാധിക്കാത്തപക്ഷം രാജ്യതാത്പര്യം മുന്‍നിര്‍ത്തി യാത്ര മാറ്റിവെക്കാന്‍ തയ്യാറാകണമെന്നും കേന്ദ്രമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. പൊതുജനാരോഗ്യ പ്രശ്‌നം ഗൗരവമായി കാണണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം.

അതിനിടെ മറ്റുരാജ്യങ്ങളിലെ കോവിഡ് സാഹചര്യം ഗൗരവമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ബി ഭാരതി പ്രവീണ്‍ പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട് ഇന്ത്യയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ യോഗം ചര്‍ച്ചചെയ്യുമെന്നും അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week