News
ചൊവ്വാഴ്ച ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും തീരുമാനിച്ചു. കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.
സമരം ശക്തമാക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. രാജ്യതലസ്ഥാനത്ത് അതിശക്തമായ പ്രക്ഷോഭം നടത്തി കേന്ദ്രസര്‍ക്കാരിനെ വരുതിയില്‍ നിര്‍ത്താനാണ് സമര നേതാക്കളുടെ ശ്രമം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News