തിരുവനന്തപുരം:മദ്യംഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചതായി ബെവ്കോ.സംസ്ഥാനത്തെ എല്ലാ ജില്ലയിലും തിരഞ്ഞെടുത്ത ഔട്‌ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്.
ബെവ്കോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ‘ബെവ് സ്പിരിറ്റ്’ എന്ന പേരില്‍ പുതിയ പ്ലാറ്റ്ഫോം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. www.ksbc.co.in വഴി ബെവ് സ്പിരിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് മദ്യം ബുക്ക് ചെയ്യാം. ആവശ്യമുള്ള ബ്രാന്‍ഡ് മദ്യം തിരഞ്ഞെടുത്ത് മുന്‍കൂര്‍ പണമടച്ചു ബുക്ക് ചെയ്യാനാകും.
സംസ്ഥാനത്ത് ഓഗസ്റ്റ് 17നാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കഴിഞ്ഞ ബുധനാഴ്ച വരെ 27 ലക്ഷം രൂപയുടെ വില്‍പന നടന്നു.
ബെവ്കോയുടെ വെബ്സൈറ്റില്‍ ‘ഓണ്‍ലൈന്‍ ബുക്കിങ്’ എന്ന ബട്ടനുണ്ട്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ‘ബെവ് സ്പിരിറ്റ്’ എന്ന പ്ലാറ്റ്ഫോം പേജിലെത്തും. ആദ്യത്തെ ഇടപാടിനു റജിസ്ട്രേഷന്‍ ആവശ്യമാണ്.
ബെവ് സ്പിരിറ്റ് പേജില്‍ മൊബൈല്‍ നമ്ബറും പേജില്‍ ദൃശ്യമാകുന്ന സുരക്ഷാ കോഡും നല്‍കണം. മൊബൈല്‍ നമ്ബറില്‍ വണ്‍ ടൈം പാസ്‌വേഡ് ലഭിക്കും. ഇതു പേജില്‍ നല്‍കിയാല്‍ റജിസ്ട്രേഷന്‍ പേജ് തുറക്കും. പിന്നീട് മൊബൈല്‍ നമ്ബറും സുരക്ഷാ കോഡും പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യാം.
ജനനത്തീയതി നല്‍കുമ്ബോള്‍ 23 വയസ്സിനു താഴെയാണെങ്കില്‍ ബുക്കിങ് അപ്പോള്‍ തന്നെ റദ്ദാകും. ഈ പ്രായത്തിനു മുകളിലുള്ളവര്‍ക്കു മാത്രമേ മദ്യം ബുക്ക് ചെയ്യാന്‍ അനുമതിയുള്ളൂ. ഇന്റര്‍നെറ്റ് ബാങ്കിങ് ഉള്‍പ്പെടെ മാര്‍ഗങ്ങളിലൂടെ പേയ്മെന്റ് നടത്താം. പേയ്മെന്റ് വിജയകരമായാല്‍ ഫോണില്‍ ഒരു കോഡ് ഉള്‍പ്പെടെ സന്ദേശം ലഭിക്കും. ഇതുമായി തിരഞ്ഞെടുത്ത ഔട്‌ലെറ്റില്‍ എത്തുമ്ബോള്‍ പ്രത്യേക കൗണ്ടര്‍ വഴി മദ്യം ലഭിക്കും. 10 ദിവസത്തിനകം കൗണ്ടറിലെത്തി വാങ്ങിയാല്‍ മതി.