NationalNews

ബെംഗളൂരു സ്ഫോടനം: ബാഗ് കൊണ്ടുവെച്ചത് 28-30 വയസ്സ് പ്രായമുള്ള ആൾ,നിർണായക വിവരങ്ങൾ പുറത്ത്

ബെംഗളൂരു:നഗരത്തിലെ കഫേയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. കഫേയിൽ ബോംബ് വെച്ചത് 28-30 വയസ് പ്രായമുള്ള ആളാണെന്ന് കണ്ടെത്തി. ഇയാൾ കഴിക്കാനായി റവ ഇഡ്ലി ഓർഡർ ചെയ്തിരുന്നു. കൂപ്പൺ എടുത്ത് ഇഡ്ലി വാങ്ങിയെങ്കിലും അത് കഴിച്ചിരുന്നില്ല. ബാഗ് കൊണ്ട് വെച്ച സ്ഥലത്ത് നിന്ന് ഇായാൾ പിന്നീട് കടന്നു കളയുകയായിരുന്നുവെന്നും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

സ്ഫോടനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോ​ഗിച്ചതായും ഡികെ ശിവകുമാർ അറിയിച്ചു. ബാഗ് കൊണ്ടുവെച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ദൃശ്യങ്ങളിൽ മുഖം വ്യക്തമാണ്. എന്നാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. എല്ലാവരും അപകടനില തരണം ചെയ്തു കഴിഞ്ഞു. തീവ്രത കുറഞ്ഞ സ്ഫോടനമാണ് ഉണ്ടായത്. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ഡി.കെ ശിവകുമാർ പറഞ്ഞു.

അപകടത്തിൽ പത്ത് പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കഫേയിൽ സ്ഫോടനം നടന്നത്. 

ഐഇഡി ഉപയോഗിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന് പോലീസ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഐഇഡി അടങ്ങിയ ബാഗ് കഫേയ്ക്കുള്ളിൽ വച്ചിരുന്നതായി പോലീസ് സിദ്ധരാമയ്യയോട് പറഞ്ഞു. കൂടാതെ കഫേയിൽ ഒരാൾ ബാഗ് സൂക്ഷിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ബാഗിലുണ്ടായിരുന്നത് ഒഴികെ പരിസരത്ത് നിന്ന് കൂടുതൽ ഐഇഡി കണ്ടെത്തിയിട്ടില്ല. 

ഇത് തീവ്രവാദ പ്രവർത്തനമാണോ എന്ന ചോദ്യത്തിന്, ഇത് അറിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ എച്ച്എഎൽ പോലീസ് സ്‌റ്റേഷനിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട്, സ്‌ഫോടക വസ്തു നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരു കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായ പൊട്ടിത്തെറി ബോംബ് സ്‌ഫോടനമാണെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നതായി സിദ്ധരാമയ്യ പറഞ്ഞു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദകരമായി ആരോ കഫേയില്‍ ബാഗ് ഉപേക്ഷിച്ചതായി കണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്ഫോടനമുണ്ടായത്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റതായി കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര അറിയിച്ചു. കഫേ ജീവനക്കാര്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
പാചകവാതക ഗ്യാസ് പൊട്ടിത്തെറിച്ചതാണ് സ്ഫോടനമുണ്ടായതെന്നായിരുന്നു പ്രഥമിക നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker