തൃശൂരിൽ ബംഗാളി യുവാവിനെ കൊന്നത് ഭാര്യാകാമുകൻ, പുറത്ത് വന്നത് ഞെട്ടിക്കുന്ന കൊലപാതകം
തൃശൂർ: പെരിഞ്ചേരിയിൽ ബംഗാളി യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനെന്ന് പൊലീസിന്റെ സ്ഥിരീകരണം. ബംഗാൾ സ്വദേശി മൻസൂർ മാലിക് (40) കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്.
ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ രേഷ്മ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടന്ന അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കി രേഷ്ടമയെ ചോദ്യം ചെയ്തതോടെ രേഷ്മ, ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചു. ഭർത്താവ് മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്നും കുടുംബ പ്രശ്നത്തെ തുടർന്ന് കമ്പിപ്പാര കൊണ്ട് മൻസൂറിനെ തലയ്ക്ക് അടിച്ചു കൊന്നുവെന്നായിരുന്നു പറഞ്ഞത്.
അപ്പോഴും രേഷ്മ ബീവിയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ നിന്നാണ് കാമുകന്റെ പങ്ക് പുറത്ത് വന്നത്. മൻസൂർ മാലിക്കിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് കാമുകനായ ബീരുവായിരുന്നു. കൊല നടത്തി മൃതദേഹം ഒരു ദിവസം മുഴുവൻ ശുചിമുറിയിൽ ഒളിപ്പിച്ചു. അതിന് ശേഷം രാത്രിയോടെ വീടിന് പിറകിൽ കുഴിയെടുത്ത് മൂടി. മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധിക്കും.