KeralaNews

ഐടി പാർക്കുകളിലെ ബാർ ലൈസൻസ്, കമ്പനികൾക്ക് ക്ലബ് രൂപീകരിച്ച് അപേക്ഷിക്കാം,അബ്കാരി ചട്ട ഭേദഗതിക്ക് ശുപാർശ നൽകി

തിരുവനന്തപുരം: ഐടി പാർക്കുകളിലെ (IT Park) ബാർ ലൈസൻസിനായി (Bar License) കമ്പനികൾക്കും ക്ലബ് രൂപീകരിച്ച് അപേക്ഷിക്കാം. ഇതു സംബന്ധിച്ച് എക്സൈസ് കമ്മീഷണർ അബ്കാരി ചട്ട ഭേദഗതിക്ക് ശുപാർശ നൽകി.

ക്ലബ് ലൈസൻസ് ഫീസ് നിലവിൽ 20 ലക്ഷമാണ്. ഐടി പാർക്കിലെ ലൈസൻസ് ഫീസ് സർക്കാർ തീരുമാനിക്കും. ഐടി പാർക്ക് ക്ലബിൽ പ്രവേശന അനുമതി കമ്പനി ജീവനക്കാർക്കും അതിഥികൾക്കും മാത്രമായിരിക്കും. ഒരു പാർക്കിൽ ഒന്നിലധികം അപേക്ഷകളിലെ തീരുമാനം ചട്ട ഭേദഗതിയിൽ ഉൾപ്പെടുത്തും.

വീര്യം കുറഞ്ഞ മദ്യ ഉൽപാദനം സഹകരണ മേഖലക്ക് നൽകും. കാർഷിക മേഖലയിലെ സഹകരണ സംഘങ്ങൾക്ക് ഇതിനുള്ള ലൈസൻസിന് അപേക്ഷിക്കാം. മദ്യ ഉൽപ്പാദനത്തിനുള്ള പഴവർഗങ്ങൾ കേരളത്തിൽ ഉൽപ്പാദിപ്പിക്കണം. ഇതിനായും അബ്കാരി ചട്ട ഭേദഗതി വരുത്തും.

സംസ്ഥാനത്ത് പുതിയ മദ്യനയം (new liquour policy) ഇന്നാണ് നിലവിൽ വന്നത്. പുതിയ നയം അനുസരിച്ച് കൂടുതൽ മദ്യശാലകള്‍ (bevco outlets) സംസ്ഥാനത്ത് തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ ബാർ കൗണ്ടർ എന്നിവയ്ക്കുള്ള ഫീസാണ് കൂട്ടിയത്. പുതിയ മദ്യനയത്തിന്‍റെ അടിസ്ഥാനത്തിൽ ഐടി പാർക്കുകളിൽ ബിയർ വൈൻ പാലറുകള്‍ക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും അനുവദിക്കും. പഴവർഗങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പുതിയ മദ്യനയം എങ്ങനെ

മദ്യവില്‍പ്പനശാലകളുടെ എണ്ണം കൂട്ടും. ഐടി പാര്‍ക്കുകളില്‍ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും. കാര്‍ഷികോല്‍പ്പനങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരാനും തീരുമാനമായി

മദ്യവില്‍പ്പനശാലകളിലെ തിരക്ക് കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ വില്‍പ്പനശാലകള്‍ തുറക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപ്പോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും. 170 വില്‍പ്പനശാലകള്‍ കൂടി വേണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചിരുന്നത്. സ്ഥല സൗകര്യം അനുസരിച്ച് ആധുനിക സംവിധാനങ്ങളോടെ പുതിയ ഔട്‌ലെറ്റുകൾ തുറക്കും.

ഐടി പാര്‍ക്കുകളില്‍ നീക്കിവക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശന വ്യവസ്ഥയോടെ മദ്യം നല്‍കുന്നതിന്, പ്രത്യേക ലൈസന്‍സ് അനുവദിക്കും. സംസ്ഥാനത്തിനാവശ്യമായ മദ്യം ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നില്ല. നിവലിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം വര്‍ദ്ദിപ്പക്കും. പുതിയ യൂണിറ്റുകള്‍ ആരംഭിക്കും. കാര്‍ഷിക മേഖലയുടെ പുനരൂജ്ജീവനത്തിനായി കാര്‍ഷികോത്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി നല്‍കും. നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രൂവറി ലൈസന്‍സ് അനുവദിക്കും. കള്ള് ചെയത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തന സജ്ജമാകാത്ത സാഹചര്യത്തില്‍ നിലവെല ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താന്‍ അനുമതി നല്‍കും.

മദ്യനയം പുന:പരിശോധിക്കണമെന്ന് എഐടിയുസി

മദ്യനയം പുന പരിശോധിക്കണമെന്ന് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം. ഇടത് സർക്കാർ നയത്തിന് വിരുദ്ധമാണ് മദ്യനയം. വിദേശ മദ്യ ഷോപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. മദ്യ ആസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യ ഷോപ്പുകൾ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകുമെന്നും കെപി രാജേന്ദ്രൻ പറഞ്ഞു. ഇദ്ദേഹത്തിന്റെ നിലപാടിനെ മുതിർന്ന സി പി ഐ നേതാവ് ബിനോയ് വിശ്വം പിന്തുണച്ചു. പറയേണ്ടതെല്ലാം കെ പി രാജേന്ദ്രൻ പറഞ്ഞിട്ടുണ്ടെന്നും തനിക്ക് കൂടുതലായൊന്നും പറയാനില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പുതിയ ബാറുകൾ തുറക്കുന്നത് അഴിമതിക്കെന്ന് വി ഡി സതീശൻ

സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമമെന്നും വ്യാപകമായി മദ്യഷോപ്പ് തുടങ്ങുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തുടർഭരണം കിട്ടിയതിൻറെ അഹങ്കാരമാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിഡി വായിച്ച് മാധ്യമങ്ങളെ കേൾപ്പിച്ച പ്രതിപക്ഷ നേതാവ് സർക്കാർ ശ്രമം അഴിമതി നടത്തി പണമുണ്ടാക്കാനുള്ള ശ്രമമാണെന്ന് കുറ്റപ്പെടുത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker