തിരുവനന്തപുരം: വീടിനോടു ചേര്‍ന്നുള്ള കടയിലെ കട്ടിലില്‍ പ്രേത്യേക അറയുണ്ടാക്കി നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ സ്ത്രീ അറസ്റ്റില്‍. തൂക്കുവിള പുതുവല്‍ വാറുവിള വീട്ടില്‍ അസുമാബീവി(54) യെയാണ് നേമം പോലീസ് പിടികൂടിയത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തത്. മുന്‍പ് സ്‌കൂള്‍ കുട്ടികള്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റ കേസില്‍ പിടിയിലായ ഇവര്‍ അടുത്തിടയാണ് ജയിലില്‍നിന്ന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞു.
നേമം ഇന്‍സ്പെക്ടര്‍ ബൈജു എല്‍.എസ്.നായര്‍ എസ്.ഐ.മാരായ ദീപു, സജീഷ് കുമാര്‍ സി.പി.ഒ.മാരായ ഗിരി, രാകേഷ് റോഷന്‍, ഡബ്ല്യു.സി.പി.ഒ.മാരായ ആതിര, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News