ബംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവില്‍ ഇന്നു രാത്രി മുതല്‍ സമ്പൂർണ ലോക്ക് ഡൗൺ നിലവില്‍ വരും. രാത്രി എട്ടു മുതൽ 22ന് പുലര്‍ച്ചെ അഞ്ചു വരെയാണ് ലോക്ക് ഡൗണ്‍. ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മറ്റു ജില്ലകളില്‍നിന്നും അന്തര്‍ സംസ്ഥാന, അന്തര്‍ജില്ല യാത്ര അനുവദിക്കില്ല. അടിയന്തര ആവശ്യത്തിനുള്ള അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ല യാത്രക്ക് സേവാസിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ബംഗളൂരുവിനുള്ളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യണമെങ്കിലും പാസ് എടുക്കണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ പുലര്‍ച്ച അഞ്ചു മുതല്‍ ഉച്ചക്ക് 12 വരെ മാത്രമായിരിക്കും തുറക്കുക.പഴം, പച്ചക്കറി, പലചരക്ക്, പാല്, മത്സ്യ, മാംസ കടകള്‍ തുടങ്ങിയ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് ഉച്ചക്ക് 12വരെ തുറക്കാന്‍ അനുമതിയുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News