ഒരു വിശേഷ വാർത്ത പറയാനുണ്ടെന്ന് ബാലയും കോകിലയും; ജീവിതത്തിലെ പുതിയ തുടക്കം, ആശംസാ പ്രവാഹം
വൈക്കം:മലയാളികളുടെ ഇഷ്‌ട താരമാണ് നടൻ ബാല. ഒരു അഭിനേതാവ് എന്ന നിലയിൽ നിന്ന് മാറി കഴിഞ്ഞ കുറച്ച് കാലങ്ങളായി വിവാദനായകനായി അദ്ദേഹം മാറുന്ന കാഴ്‌ചയാണ് നാം കണ്ടത്. വിവാഹ ജീവിതവും സിനിമാ കഥയെ വെല്ലുന്ന തരത്തിലുള്ള വ്യക്തിപരമായ വിഷയങ്ങളും ഒക്കെയായി ബാല ഏറെ നാളായി വാർത്തകളിൽ നിറയുകയാണ്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഡോ. എലിസബത്തിന് ഒപ്പമായിരുന്നു ബാലയുടെ ജീവിതം.
എന്നാൽ ഇടയ്ക്ക് എപ്പോഴോ വന്ന കരൾ രോഗവും അതിന് പിന്നാലെ ഉണ്ടായ ചില സംഭവ വികാസങ്ങളും ബാലയുടെ ജീവിതം അപ്പാടെ മാറ്റി മറിക്കുകയായിരുന്നു. തുടർന്ന് താരം എലിസബത്തുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അടുത്തിടെ താരം മൂന്നാമതൊരു വിവാഹം കഴിച്ചത്. ബന്ധുവായ കോകിലയായിരുന്നു വധു.
ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു ഒരു ക്ഷേത്രത്തിൽ വച്ച് ബാല കോകിലയ്ക്ക് താലി ചാർത്തിയത്. ഇതിന് ശേഷം തന്റെ ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതാണെന്നും കോകില വന്നതോടെ ജീവിത അപ്പാടെ മാറിയെന്നും ബാല അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ പുതിയ ഒരു വിശേഷം പങ്കുവയ്ക്കുകയാണ് ഇവർ.
വീഡിയോയിലൂടെ ആയിരുന്നു ആരാധകരോട് ഈ സന്തോഷ വാർത്ത അറിയിച്ചത്. ഒരു വിശേഷവാര്‍ത്ത നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു ബാലയും കോകിലയും വീഡിയോയുമായി എത്തിയത്. ഞങ്ങൾ മനോഹരമായിട്ടുള്ളൊരു ചാനല്‍ തുടങ്ങാന്‍ പോവുന്നു. അതിന്റെ ലോഞ്ച് അടുത്ത് തന്നെയുണ്ടാവുമെന്നും ബാല അറിയിച്ചു.
ഇരുവരുടെയും ചാനലിന്റെ പേരും ബാല വെളിപ്പെടുത്തിയിരുന്നു. ബാല കോകില എന്നായിരിക്കും ഇതിന്റെ പേര്. ചാനലിന്റെ ലോഞ്ചിംഗ് ഉടനെ തന്നെയുണ്ടാവും എന്നാണ് ബാല അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ എന്നെ ഇഷ്‌ടപ്പെടുന്നവര്‍ക്ക് വേണ്ടി പങ്കിടാനാണ് ആഗ്രഹിക്കുന്നത്. ചിലപ്പോള്‍ അതിന് നല്ല ഗുണങ്ങളുണ്ടാവുമെന്നും ബാല ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെ നിരവധി ആരാധകരാണ് ഇവർക്ക് ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഒട്ടേറെ പേർ വീഡിയോക്ക് താഴെ കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ‘നിങ്ങളുടെ വീഡിയോ മാത്രം അതിൽ പോസ്‌റ്റ് ചെയ്യണം, ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ കൊണ്ടുവരരുത്. കരിപുരണ്ട കാര്യങ്ങളൊന്നും ഇനി ഓര്‍ക്കേണ്ട’ എന്നായിരുന്നു ഒരാളുടെ കമന്റ്.
ഇനി വേറെ ചാനലുകളിലൊന്നും വരരുതെന്നായിരുന്നു മറ്റൊരു ആരാധകൻ കമന്റ് ചെയ്‌തത്. നെഗറ്റീവ് കമന്റുകളും ധാരാളമുണ്ട്. എങ്കിലും ഇരുവരുടെയും പുതിയ ഉദ്യമത്തിന് ആശംസ പങ്കുവച്ചവരാണ് കൂടുതലും. ബാലയുടെയും കോകിലയുടെയും പുതിയ ചാനലിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.
അതേസമയം, അടുത്തിടെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് ബാല സംസാരിച്ചിരുന്നു. കൂടാതെ മൂന്നാം വയസിൽ തന്നെ കോകില തന്നെ ഭർത്താവായി അംഗീകരിച്ചതാണെന്നും ബാല ചൂണ്ടിക്കാട്ടിയിരുന്നു. കോകിലയ്ക്ക് വേണ്ടി ഒരു ആശുപത്രി പണിയുമെന്നും ബാല പിറന്നാൾ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു.